പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ പുതിയ ഔട്ട്ലെറ്റ് ഖത്തറിൽ. ദോഹ ഗറാഫ എസ്ദാൻ മാളിൽ തുടങ്ങുന്ന ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വിസിറ്റ് ആൻഡ് വിൻ പദ്ധതി പ്രകാരം നറുക്കെടുപ്പിലൂടെ രണ്ട് ടെസ്ല കാറുകളാണ് സമ്മാനമായി നൽകുന്നത്. സഫാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ദിവസം തന്നെയാണ് സഫാരി മൊബൈൽ ഷോപ്പിന്റെ ഒമ്പതാമത്തെ ശാഖയും യൂറോപ്പ് ട്രാവൽസിന്റെ എട്ടാമത്തെ ശാഖയും എസ്ദാൻ മാളിൽ തുറക്കുന്നത്. പുതിയ ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവമാകുമെന്ന് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടർ മായ സൈനുൽ ആബിദീൻ അറിയിച്ചു.