ഇന്ത്യയുടെ ഹരിതോർജ്ജ ഭാവി ലക്ഷ്യമിട്ട് ക്രീപ ഗ്രീൻ പവർ എക്സ്പോ ഈ മാസം 22 മുതൽ 24 വരെ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. 200 ലധികം തൊഴിൽ അവസരമൊരുക്കുന്ന പ്രത്യേക ജോബ്ഫെയറും എക്സ്പോയുടെ ഭാഗമായി നടക്കും.
ആഗോളതലത്തിൽ 250 ലധികം ബ്രാൻഡുകളുടെ പങ്കാളിത്തമാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്. ക്രീപ രക്ഷാധികാരി ഫാ. ജോർജ് പീറ്റർ പിട്ടാപ്പിള്ളി, പ്രസിഡന്റ് ടെറൻസ് അലക്സ്,ചെയർമാൻ ജോസ് കല്ലൂക്കാരൻ എന്നിവർ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.