ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ബെംഗളൂരു സൗത്ത് അവന്യൂ ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ അഞ്ചുസംസ്ഥാനങ്ങളിലും, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 12,000 സഹകാരികള്‍ പങ്കെടുത്തു. കര്‍ണാടക സര്‍ക്കാര്‍ സഹകരണസംഘങ്ങളുടെ നിയമ സെല്‍ ജോയിന്റ് റജിസ്ട്രാര്‍ സുരേഷ് ഗൗഡ ഉദ്ഘാടനം ചെയ്തു.
2024-25 വര്‍ഷത്തില്‍ പത്ത് ലക്ഷം സഹകാരികളെന്ന നേട്ടം സൊസൈറ്റിക്ക് സ്വന്തമാക്കാനായെന്നും നോര്‍ത്ത് ഇന്ത്യയിലേക്കുംദാമന്‍-ദിയു എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ICCSL ചെയര്‍മാന്‍ ഡോ. സോജന്‍ വി. അവിരാച്ചന്‍ പറഞ്ഞു. ചടങ്ങില്‍ ICCSL മാനേജിങ് ഡയറക്ടര്‍ ആര്‍. വെങ്കിട്ടരമണ, ജനറല്‍ മാനേജര്‍ നിഥിന്‍ കുമാര്‍ ഝാ, ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി.സി ജോണി, വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.