icl

TOPICS COVERED

പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍‌പ് ഡല്‍ഹിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രാജ്യതലസ്ഥാനത്ത് സോണല്‍ ഓഫിസും അഞ്ച് ബ്രാഞ്ചുകളും തുറന്നു. കൊണാട്ട് പ്ലേസിലാണ് സോണല്‍ ഓഫിസ്. മാള്‍വ്യ നഗര്‍, കരോള്‍ബാഗ്, രജീന്ദര്‍ നഗര്‍, രോഹിണി എന്നിവിടങ്ങളിലാണ് മറ്റ് നാല് ബ്രാഞ്ചുകള്‍. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചസേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ സോണല്‍ ഓഫിസും പുതിയ ബ്രാഞ്ചുകളും സഹായിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ കെ.ജി.അനില്‍കുമാര്‍ പറഞ്ഞു. വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ ഉമ അനില്‍ കുമാര്‍ ദീപം തെളിയിച്ചു. രാജ്യത്താകെ ഐ.സി.എല്‍ ഫിന്‍കോര്‍പിന് 300 ബ്രാഞ്ചുകളുണ്ട്.

ENGLISH SUMMARY:

ICL Fincorp expands its operations in Delhi, opening a zonal office and five branches. This expansion aims to provide better and faster services to customers, reinforcing ICL Fincorp's presence across India.