കൊച്ചു കുട്ടികള്‍ക്കിടയിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവുമായി മൈജി. ശിശുദിനത്തോടനുബന്ധിച്ച് മൈജിയുടെ ബോധവല്‍ക്കരണ പരിപാടിയായ ഫോണ്‍ വേണ്ട 2.0 ക്യാംപെയിന്‍ എറണാകുളം മൈ ജി ഫ്യൂചര്‍ ഷോറൂമില്‍ നടന്നു. വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ മനശാസ്ത്രജ്ഞര്‍ ക്ലാസെടുത്തു. മോര്‍ ഗ്രീന്‍ ടൈം ലെസ് സ്ക്രീന്‍ ടൈം എന്ന സന്ദേശത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പൂ ചെടി വിത്തുകളും ഗ്രോ ബാഗും അടങ്ങുന്ന കിറ്റുകള്‍ സമ്മാനിച്ചു. അമിത ഫോണ്‍ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ പ്രകൃതിയിലേയ്ക്ക് അടുപ്പിക്കുകയാണ് ക്യാംപെയിന്‍റെ ലക്ഷ്യമെന്ന് മൈജി വ്യക്തമാക്കി.