സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ മോഡല്‍ ഓപ്പോ ഫെന്‍ഡ് എക്സ് 9 സീരിസിന്‍റെ ഇന്ത്യയിലെ ലോഞ്ചും ആദ്യ വില്‍പ്പനയും കോഴിക്കോട് നടന്നു. മൈജിയും ഒപ്പോയും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ചലച്ചിത്രതാരം അപര്‍ണ ബാലമുരളി ഫോണ്‍ ലോഞ്ച് ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കൈമാറി. മൈജി ചെയര്‍മാന്‍ എ.കെ.ഷാജിയുള്‍പ്പെടെ ഒപ്പോയുടെയും മൈജിയുടെയും ഒഫിഷ്യല്‍സ് ചടങ്ങില്‍ പങ്കെടുത്തു. പുതിയ ലോഞ്ചിന്‍റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി മൈജിയില്‍ ഒരുക്കിയിരിക്കുന്നത്