കേരളത്തിലെ ഏറ്റവും വലിയ എപ്പിക് ഷോറൂമായി മൈജി. കോഴിക്കോട് തൊണ്ടയാട് ആരംഭിക്കുന്ന ഷോറൂം ചലചിത്രതാരങ്ങളായ കുഞ്ചാക്കോ ബോബനും മഞ്ജു വാരിയറും ചേര്‍ന്ന് നാളെ ഉദ്ഘാടനം ചെയ്യും.
വാഷിങ് മെഷീന്‍ മാത്രമല്ല ഓരോ ഉല്‍പ്പന്നവും അനുഭവിച്ചറിഞ്ഞ് വാങ്ങാം. മൈജിയില്‍ മാത്രം. ഗ്ലോബല്‍ ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് എക്സ്പീരിയന്‍സ് ഷോപ്പിങ് അനുഭവം എപ്പിക് ഷോറൂമിലൂടെ മൈജി നല്‍കുന്നത്. കോഴിക്കോടിന് പുറമേ മറ്റിടങ്ങളിലേയ്ക്കും അധികം വൈകാതെ മൈജി എപിക് ഷോറൂം എത്തും.
45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം ഒരുക്കിയത്. വിശാലമായ ഷോറൂമില്‍, റഫ്രിജേറ്ററുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഐടി ആന്‍ഡ് പെര്‍സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, സെക്യൂരിറ്റി സിസ്റ്റംസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി ഐറ്റംസ് എന്നിവയുടെ പ്രത്യേക ശേഖരം തന്നെയുണ്ട്. അടുത്ത വര്‍ഷം 30 ഷോറൂമുകള്‍ കൂടി തുടങ്ങുന്ന മൈജി കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കര്‍ണാടകയിലുമാകും ആദ്യം പ്രവര്‍ത്തനം തുടങ്ങുക.