കോട്ടയം എസ്എച്ച് മൗണ്ടിലെ മൈജി ഫ്യൂച്ചർ ഷോറൂമിൽ ഓണം ഓഫറിന്റെ ഭാഗമായി ഒരുക്കിയ മൈജി ഓണം മാസ്സ് ഓണം സീസൺ ത്രീ യുടെ നറുക്കെടുപ്പ് നടന്നു. നഗരസഭാ ചെയർപഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഓണക്കാലത്ത് ഇരുപത്തിയഞ്ച് കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയതെന്ന് മൈജി ഗ്രൂപ്പ് അറിയിച്ചു.