വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഫാമിലി വെഡ്ഡിംഗ് സെന്‍ററിന്‍റെ പുതിയ ഷോറൂം വയനാട് ബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാമിലി വെഡ്ഡിംഗ് സെന്‍ററിന്‍റെ എട്ടാമത്തെ ഷോറൂമാണിത്. എക്സ‌്ക്ലൂസീവ് ബ്രൈഡൽ കളക്ഷൻസ് അവതരിപ്പിക്കുന്ന ബ്രൈഡ് ആർക്ക്, സ്പെഷലി ഡിസൈൻഡ് സൽവാറുകൾക്കായുള്ള സൽവാർ സ്റ്റുഡിയോ എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, പൊൻ ജയശീലൻ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി.