ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' ആരംഭിച്ചു. കൊച്ചി എംജി റോഡുള്ള ജോയ് ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം ഒരുക്കിയിട്ടുള്ളത്. ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ 23ന് സമാപിക്കും.
വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെ. പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേർന്ന അപൂർവമായ ഡയമണ്ട് കലക്ഷനാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഓരോ ആളുകൾക്കും അനുയോജ്യമായ തരത്തിൽ, നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി നൽകുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും.