വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ഫാമിലി വെഡ്ഡിങ് സെന്‍ററിന്‍റെ പുതിയ ഷോറൂം നാളെ വയനാട് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉദ്ഘാടനം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഡിസൈനര്‍ ബ്രൈഡല്‍ വെയേഴ്‌സിനായുള്ള ഹയ ബ്രൈഡല്‍ സ്റ്റുഡിയോ, ട്രെന്‍ഡി ആഭരണങ്ങള്‍ക്കായി സെല്ല ഫാഷന്‍ തുടങ്ങിയവ ഷോറൂമിന്‍റെ ഭാഗമാണ്. എത്നിക്ക് വെയറുകള്‍ക്കായി പ്രത്യേക സെക്ഷന്‍ ഉള്‍പ്പെടെ വിപുലമായ കളക്ഷനുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഡയറക്ടര്‍ ഇ.കെ. അബ്ദുല്‍ബാരി പറഞ്ഞു. ഫാമിലി വെഡ്ഡിങ് സെന്‍റര്‍ ചെയര്‍മാന്‍മാരായ പി.എന്‍. അബ്ദുല്‍ ഖാദര്‍, കല്ലില്‍ ഇമ്പിച്ചി അഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.