ഒന്നാം വാർഷിക തിളക്കത്തിൽ ആലുവ വാലത്ത് ജ്വല്ലറി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആലുവ വാലത്ത് ജ്വല്ലറിയിൽ വച്ച് ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. വാർഷികത്തോട് അനുബന്ധിച്ച് സ്വർണ്ണാഭരണങ്ങൾക്ക് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ആലുവയ്ക്ക് പുറമെ എറണാകുളം കാഞ്ഞൂരിലും വാലത്ത് ഷോറൂം പ്രവർത്തിച്ചു വരുന്നു. വരും നാളുകളിൽ വാലത്ത് ജ്വല്ലറിയുടെ പ്രവർത്തനം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വാലത്ത് ജ്വല്ലേഴ്സ് ചെയർമാനും എം.ഡി യുമായ ജോർജ് ജോൺ, വാലത്ത് ഡയറക്ടര്‍മാരായ ബിബിയാന ജോൺ, ജോളി സി.എം, പ്രവീൺ ബാബു, വാലത്ത് ജ്വല്ലേഴ്സ് ജനറൽ മാനേജർ ലിജോ ജോണി, വാലത്ത് ജ്വല്ലേഴ്സ് ഷോറൂം മാനേജർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ആലുവ മുനിസിപ്പാലിറ്റി ചെയർമാൻ, എം.ഒ ജോൺ, ആലുവ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ വി. പി ജോർജ്, മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സൈജി ജോളി തുടങ്ങിയവരും വാലത്ത് കസ്റ്റമേഴ്സും ആശംസകൾ അറിയിച്ചു.