നിര്‍ധന കുടുംബങ്ങളിലെ അര്‍ബുദ രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതി ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ തുടങ്ങി. സംസ്ഥാനത്തുടനീളം 1,500 രോഗികള്‍ക്ക് സഹായം എത്തിച്ചു. മൂന്നു കോടി രൂപയാണ് ചെലവ്. പാവപ്പെട്ട രോഗികള്‍ക്ക് ഏറെ സഹായകരമാണ് ഈ പദ്ധതി. ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസ്, ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയി ആലൂക്കാസ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, അമല ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ജൂലിയസ് അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.