ഇരുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി മൈജിയില്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ സെയില്‍ തുടങ്ങി. മറ്റാരും നല്‍കാത്ത ഓഫറാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് മൈജി മാനേജിങ് ഡയറക്ടര്‍ എ.കെ.ഷാജി അറിയിച്ചു.
2006-ല്‍ കോഴിക്കോട് ആരംഭിച്ച മൈജിക്ക് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ 140 ലധികം ഷോറൂമുകളും ഒരുകോടിയിലധികം ഉപഭോക്താക്കളുമുണ്ട്. കേരളത്തിലെമ്പാടുമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ആരംഭിച്ച 48 മണിക്കൂര്‍ സെയിലില്‍ ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസുകളുടെ വന്‍ കോംബോ ഓഫറാണ് പ്രധാന ആകര്‍ഷണം. ടിവി, ഫ്രിഡ്ജ് , എസി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള രണ്ട് ലക്ഷത്തിധികം വിലവരുന്ന അപ്ലയന്‍സസുകളുടെ കോംബോ 59,999 രൂപയ്ക്ക് വാങ്ങാം.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനും 2000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. കില്ലര്‍ പ്രൈസില്‍ ടിവിയും വാഷിങ് മെഷീനും റഫ്രിജേറ്ററും സ്വന്തമാക്കാനും അവസരമുണ്ട്. വാര്‍ഷികം പ്രമാണിച്ച് മൈജി കെയറിലും ഓഫറുകളുണ്ട്.