പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ റെനോ 15 സീരീസ് ഫൈവ്ജിയുടെ ആദ്യ വില്‍പന കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ നടന്നു. നടി ഹണി റോസാണ് ആദ്യ വില്‍പന നടത്തിയത്. എഐ പിന്തുണയുള്ള അഡ്വാന്‍സ്‍ഡ് ക്യാമറ സിസ്റ്റം, ലോ ലൈറ്റ് പെര്‍ഫോമന്‍സ്, ഹൈ ക്വാളിറ്റി 4കെ വീഡിയോ റെക്കോര്‍ഡിങ്, വീഡിയോ കോളിനും സെല്‍ഫികള്‍ക്കും എഐ ഫീച്ചറുകള്‍ എന്നിവ റെനോ 15 സീരീസ് ഫൈവ്ജിയുടെ പ്രത്യേകതയാണ്. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ഈ സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുമെന്ന് മൈജി അറിയിച്ചു. നിരവധി ഓഫറുകള്‍ മൈജിയും ഓപ്പോയും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.