ഷവോമിയുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണായ റെഡ്മി നോട്ട് 15 പ്രോ സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ കേരളത്തിലെത്തിച്ച് മൈജി. കോഴിക്കോട് ദേവഗിരി കോളജില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്രതാരം ഷെയ്ന്‍ നിഗം ഫോണ്‍ പുറത്തിറക്കി. ലോഞ്ചിനോട് അനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും മൈജി ഒരുക്കിയിട്ടുണ്ട്.
ഷെയ്ന് നിഗവുമൊത്ത് നൃത്തമാടി വന്‍വരവേല്‍പ്പാണ് കോഴിക്കോട് ദേവഗിരി കോളജിലെ കുട്ടികള്‍ നല്‍കിയത്. പിന്നാലെ റെഡ്മി നോട്ട് 15 പ്രോ പ്ലസ്, റെഡ്മി നോട്ട് 15 പ്രോ എന്നീ ഫോണുകള്‍ പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്കായി സ്പെഷ്യല്‍ ഓഫറും റെഡ് മി നോട്ട് 15 സീരീസിന്‍റെ ഭാഗമായി മൈജി നല്‍കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ സമ്മാനങ്ങളും കൈമാറി.