വിവോയുടെ പുതിയ ഫോണ്‍ തൃശൂരില്‍ പുറത്തിറക്കി. കേരളത്തിലെ ആദ്യവില്‍പന സിനിമാതാരം സംഗീത് പ്രതാപ് നിര്‍വഹിച്ചു. തൃശൂരിലെ മൈജി ഫ്യൂച്ചറിലായിരുന്നു ആദ്യ വില്‍പന.
വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വി എയിറ്റി (80 ) പുറത്തിറക്കി. ക്യാമറ സംവിധാനത്തിന് ഒട്ടേറെ സവിശേഷതകളുണ്ടെന്ന് കമ്പനി പറയുന്നു. കമ്പനി പറയുന്ന മറ്റു സവിശേഷതകള്‍ ഇവയാണ്. മൂന്നു മടങ്ങ് ദൂരത്തേയ്ക്കു സൂംചെയ്യാം. രാത്രിയിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താം. അതിനുള്ള മികച്ച ലെന്‍സാണ് ക്യാമറയില്‍ സ്ഥാപിച്ചിട്ടുള്ളത്. ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത. 7200 എം.എ.എച്ച്. ശേഷിയുണ്ട്. വേഗം ചാര്‍ജ് കയറുന്ന സംവിധാനം. വെള്ളത്തേയും പൊടിയേയും പ്രതിരോധിക്കാന്‍ കഴിയും.വിവോ ഫോണുകള്‍ക്കായി മൈജിയില്‍ പ്രത്യേക ഓഫറും പ്രഖ്യാപിച്ചു.
ചലച്ചിത്രതാരം സംഗീത് പ്രതാപായിരുന്നു ചടങ്ങിന്‍റെ മുഖ്യാതിഥി. അറുപതിനായിരത്തോളം വില വരുന്ന ഫോണാണിത്. ആറു വര്‍ഷത്തേയ്ക്കു എല്ലാ അപ് ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.