സാംസങിന്‍റെ മൂന്നാം തലമുറ എ.ഐ ഫോണായ ഗാലക്സി എസ് 26 സീരിസിന്‍റെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ ലോഞ്ചും ആദ്യ വില്‍പനയും മൈജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്നു. ചലച്ചിത്ര താരം രജിഷ വിജയന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. മൈജിയുടെ എല്ലാ ഷോറൂമുകളിലും ഫോണ്‍ ലഭ്യമാണ്. ബ്രാന്‍ഡ് ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി എസ് 26, എസ് 26 പ്ലസ്, എസ് 26 അള്‍ട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരിസില്‍ ഉള്ളത്. കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ നേരത്തെ ബുക്ക് ചെയ്ത നൂറുകണക്കിന് പേര്‍ക്ക് ഫോണ്‍ കൈമാറി.