dollar-rupee

TOPICS COVERED

യുഎസ് നയങ്ങളുടെ ആഘാതത്തിൽ തകർന്നടിഞ്ഞ് രൂപയും ഇന്ത്യൻ ഓഹരി വിപണിയും. ഡോളറിനെതിരെ രൂപ റെക്കോർഡ് തകർച്ചയാണ് നേരിട്ടത്. ഇന്നുമാത്രം ഡോളറിനെതിരെ 40 പൈസയുടെ മൂല്യമാണ് കുറഞ്ഞത്. ഇന്ത്യൻ ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിൽ സ്വർണ്ണം പവന് 920 രൂപ വർധിച്ച് 83,840 രൂപയായി.

തുടർച്ചയായ രണ്ടാം ദിവസവമാണ് രൂപ കൂപ്പുകുത്തുന്നത്. ഡോളറിനെതിരെ 88 രുപ 58 പൈസ നിരക്കിലാണ് വിനിമയം നടക്കുന്നത്. ഇന്ത്യ അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളലുകളും, യുഎസ് എച്ച്-1ബി വിസ ഫീസ് വർദ്ധനയും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ നിക്ഷേപക വികാരത്തെ ബാധിച്ചിട്ടുണ്ട്. 

ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോൾ ശുഭപ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഇടിവ് നേരിട്ടു. സെൻസെക്സ് 236 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിലെ എല്ലാ സെക്ടുകളിലും ഇടിവുണ്ടായി. നിഫ്റ്റി ഐടി ദശാംശം 8 ശതമാനം ഇടിഞ്ഞു.

നിഫ്ടി ഡിഫൻസ് സൂചിക ഒരു ശതമാനത്തിൽ അധികമാണ് ഇടിഞ്ഞത്. അതേസമയം നിഫ്ടി ഓട്ടോ സെക്ടർ മാത്രമാണ് അല്പം പിടിച്ചത്. 

ജിഎസ്ടി നിരക്കിലുള്ള ഇളവാണ് ഓട്ടോ സെക്ടറിന് ഗുണമായത്. സ്വർണ്ണത്തിന് ഇന്നും വർദ്ധിച്ചു. രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് വീഴ്ചയുമാണ് കേരളത്തിലും സ്വർണ്ണത്തിന്റെ കുതിപ്പിന് വഴിവച്ചത്.

ENGLISH SUMMARY:

Indian Rupee value declined significantly due to US economic policies and other factors. This has led to a stock market downturn and a rise in gold prices in Kerala.