india-uae-textile-fish-trade-us-tariffs-india-exports

TOPICS COVERED

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എ.ഇ വഴി യു.എസ്സിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ടെക്സ്റ്റൈല്‍, മത്സ്യ മേഖലകളില്‍ ഇന്ത്യ - യു.എ.ഇ വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യ - യു.എ.ഇ ഉന്നതതല കര്‍മ്മസമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. അതേസമയം, യു.എസ് അധികതീരുവ വൈകാതെ പിന്‍വലിച്ചേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരന്‍ പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യു.എ.ഇ വഴി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. "മെയ്ഡ് ഇന്‍ ഇന്ത്യ" എന്ന് രേഖപ്പെടുത്തി ആവണം കയറ്റുമതി. എന്നാല്‍ യു.എസ്സിലേക്ക് കൊണ്ടുപോകുന്നത് പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ടെക്സ്റ്റൈല്‍, മത്സ്യ മേഖലകളില്‍ യു.എ.ഇയുമായി വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു. ഫാര്‍മ, ലെതര്‍, ഭക്ഷ്യ സംസ്കരണ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കും. യു.എസ് തീരുവ കാരണം പ്രതിസന്ധിയിലായ വ്യവസായങ്ങളാണിത്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ എണ്ണയിതര വ്യാപാരം 100 ബില്യണ്‍ ഡോളറാക്കുമെന്നും വാണിജ്യ മന്ത്രി പറഞ്ഞു.

റഷ്യന്‍ എണ്ണയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി യു.എസ് നവംബറോടെ പിന്‍വലിച്ചേക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 25 ശതമാനം "തിരിച്ചടി തീരുവ" 15 ശതമാനമാക്കി കുറയ്ക്കുമെന്ന് കരുതുന്നതായും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരന്‍ പറഞ്ഞു.

ENGLISH SUMMARY:

Indian exports are not encouraged to the US via the UAE, according to Commerce Minister Piyush Goyal. The focus is on boosting trade relations with the UAE in textiles and fisheries and promoting exports to Asian and African countries.