വെല്‍കെയര്‍ സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രി കൊച്ചി വൈറ്റിലയില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണ ജോർജ്, പി. രാജീവ്, വി. എൻ.വാസവൻ തുടങ്ങിയവർ പങ്കെടുക്കും. 350 കിടക്കകളുള്ള ആശുപത്രിയില്‍ ഒൻപത് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകള്‍ സജ്ജമാണ്.
കാർഡിയോളജി, ന്യൂറോ ട്രാൻസ്‌പ്ലാന്റ്, പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ 100 ഐസിയു ബെഡുകളും ഒരുക്കിയിട്ടുണ്ട്. ഓരോ യൂണിറ്റിലും കാത്ത് ലാബ്, സിടി സ്കാൻ, എംആർഐ, വെന്റിലേറ്ററുകൾ എന്നിവയടക്കമുള്ള സജ്ജീകരണങ്ങളുണ്ട്. രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ. പ്രഫ. ഡോ. പി.എസ്. ജോൺ അറിയിച്ചു.