ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങ് നടന്നു. പ്രശസ്ത മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ.വേദകുമാർ ശിലാസ്ഥാപനം നിർവഹിച്ച ഹെഡ് ഓഫീസ് തൃശൂർ മണ്ണുത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ധനലക്ഷ്മി ഗ്രൂപ്പിന്റെ ഡൽഹി, ഉത്തർപ്രദേശ്,ഹരിയാന,ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലെ ശാഖകളുടെ ഉദ്ഘാടനവും നടന്നു. അഞ്ചാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് 10പുതിയ പദ്ധതികൾക്കാണ് ഗ്രൂപ്പ് തുടക്കം കുറിച്ചത്. അംഗപരിമിതരായ 100 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുന്നതിന്റെ ഒന്നാംഘട്ടവും, ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും ചടങ്ങിൽ നടന്നു.