തുണിത്തരങ്ങളും 21 തരം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകളുമായി കേരള ദിനേശിന്‍റെ ഓണം സ്റ്റാള്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര താരം ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ നാല് വരെയുള്ള സ്റ്റാളില്‍ 1300 രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റ് 999 രൂപയ്ക്ക് ലഭിക്കും. കൂടാതെ തേങ്ങാപാൽ, പ്രഥമൻ കിറ്റ്, പായസം മിക്സ് , തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ തുടങ്ങിയ ഉൽപന്നങ്ങളും പുത്തൻ ട്രെൻഡിലുള്ള ഗാർമെന്റ് ഉൽപന്നങ്ങളും ലേഡീസ്, ജെന്റ്സ്, കിഡ്സ് കുടകളും സ്റ്റാളിൽ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കും. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സ്റ്റാൾ പ്രവർത്തിക്കുക.