കാസർകോട് ജില്ലയിലെ രണ്ടാമത്തെ വമ്പൻ ഷോറൂമുമായി മൈജി ഫ്യൂച്ചർ. എംജി റോഡിൽ പ്രവർത്തനം ആരംഭിച്ച ഷോറൂം സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു. മികച്ച ഓഫറുകൾ ആണ് ഉദ്ഘാടനത്തിന് ഭാഗമായി ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
140 ൽ അധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി സൗത്ത് ഇന്ത്യയിലെ പ്രധാന ഗാഡ്ജറ്റ് ആൻഡ് ഹോം അപ്ലൈൻസ് വിൽപ്പനക്കാരായ മൈജി പുതിയ ഷോറൂമും ആയി കാസർകോട് പ്രവർത്തനം വിപുലീകരിക്കുകയാണ്. എംജി റോഡിലെ മാൾ ഓഫ് കാസർകോടിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആസിഫ് അലി നിർവഹിച്ചു.
ഉദ്ഘാടന ദിനത്തിൽ മികച്ച ഓഫറുകളും ലാഭം ഈടാക്കാതെയുള്ള വില്പനയുമാണ് കാസർകോട് ഒരുക്കിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉദ്ഘാടന ദിനത്തിൽ ഓരോ മണിക്കൂറിലും ലക്കി ഡ്രോയിലൂടെ രണ്ടു പേർക്ക് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങളും, ബൗൾ ഗെയിമിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ആറ് മുതൽ നൂറുശതമാനം വരെ കിഴിവും ഒരിക്കിയുരുന്നു. മഴക്കാലം പ്രമാണിച്ച് വാഷിംഗ് മെഷീനുകളിൽ മൈജി നടക്കുന്ന സ്പെഷ്യൽ ഓഫറുകളും ഇന്ന് മുതൽ ലഭ്യമാകും.