കല്യാൺ സിൽക്‌സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും പുതിയ വലിയ ഷോറൂം പാലക്കാട് നഗരമധ്യത്തിൽ തുറന്നു. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള വസ്തുക്കൾ ഉപഭോക്താകളിൽ എത്തിക്കുന്ന ഷോറൂം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.. ടൗൺ ബസ്റ്റാന്റിനു എതിർ വശത്തായി അഞ്ചു നിലകളിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഷോറൂം. വസ്ത്ര വൈവിധ്യങ്ങളും ആവശ്യമായതെന്തും പാലക്കാട്ടുക്കാർക്ക് ഇവിടെ ലഭ്യമാകും. വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി രാവിലെ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
കല്യാൺ സിൽക്സിന്റെ പാലക്കാടിലെ രണ്ടാമത്തെ ഷോറൂമാണിത്. പട്ടാമ്പിയിലടക്കം ജില്ലയിലെ പലയിടങ്ങളിലും ഉടനെത്തും. ഉപഭോക്താകൾക്ക് എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കി സൗകര്യമൊരുക്കലാണ് ലക്ഷ്യമെന്നും അഭിമാനമെന്നും ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു
കല്യാണിന്റെ വളർച്ചക്ക് പിന്നിൽ മലയാളികളുടെ പിന്തുണയാണെന്നും തുടർന്നങ്ങോട്ടും അതുണ്ടാകണമെന്നും ടി.എസ് പട്ടാഭിരാമൻ കൂട്ടിച്ചേർത്തു. ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ അടക്കം വലിയ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയത്. ഏറ്റവും കുറഞ്ഞ വിലയിൽ 100% ഗുണമേന്മയിൽ എല്ലാം ലഭ്യമാക്കുമെന്നാണ് കല്യാണിന്റെ ഉറപ്പ്. . രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. അടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിനെത്തി. കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർദ്ധിനി പ്രകാശ് മധുമതി മഹേഷ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു