വസ്ത്ര വ്യാപാരരംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസിയോയുടെ പുതിയ ഷോറൂം ചെങ്ങന്നൂരിൽ തുറന്നു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടി 149 രൂപ മുതലുള്ള ഫാഷൻ ട്രെൻ്റ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. ഫാസിയോയുടെ 13-ാമത്തെയും ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെയും സ്ഥാപനമാണ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചത്. ഗുണമേന്മയാർന്ന വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് കല്യാൺ സിൽക്സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു.