കല്യാണ്‍ സില്‍ക്സിന്‍റെ ബെംഗളൂരുവിലെ മൂന്നാമത്തെ ഷോറൂം മല്ലേശ്വരത്ത് പ്രവര്‍ത്തനം തുടങ്ങി. മൂന്ന് നിലകളിലായുള്ള പതിനായിരം സക്വയര്‍ ഫീറ്റ് ഷോറൂം എം.എസ്.എം.ഇ സഹമന്ത്രി ശോഭ കരന്തലജെ ഉല്‍ഘാടനം ചെയ്തു. വിവാഹ വസ്ത്രങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള രണ്ടാംനില മുന്‍ ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണും ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തു. മല്ലേശ്വരം ഷോറൂമില്‍ പാരമ്പര്യ സില്‍ക്ക് സാരികള്‍, വിവാഹ വസത്രങ്ങള്‍, എത്നിക് വെയേര്‍ഴ്സ് എന്നിവയുടെ വിപുലമായ കലക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്.