ആലപ്പുഴയിൽ കല്യാൺ സില്‍ക്ക്സിന്റെ പുതിയ ഷോറൂം തുറന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭി രാമൻ,ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓണക്കോടിക്കൊപ്പം രണ്ടുകോടി എന്ന ഓണസമ്മാന പദ്ധതിയും കല്യാണില്‍ ആരംഭിച്ചു.

38മത്തെ കല്യാൺ സിൽക്സ് ഷോറൂം ആണ് ആലപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചത്. 50,000 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും വിലക്കുറവിൽ ഗുണമേന്മയുള്ള മികച്ച വസ്ത്രങ്ങളാണ് ആലപ്പുഴയിലെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് എന്ന് കല്യാൺ സിൽക്സ് ചെയർമാൻ പറഞ്ഞു.

ENGLISH SUMMARY:

Kalyan Silks Alappuzha has opened its newest showroom, inaugurated by Union Minister Suresh Gopi. This marks the 38th Kalyan Silks branch, offering customers quality clothing at the best prices, along with special Onam schemes.