ഇറാനില്‍ മൂന്ന് മാസമായി കുടുങ്ങിക്കിടന്ന മലയാളി അക്ഷയ് നാളെ നാട്ടിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. ഇറാനിലെ ഇന്ത്യൻ  എംബസി അധികൃതര്‍ അക്ഷയെ നേരിട്ട് കണ്ടു. അക്ഷയ്‌യുടെ അമ്മയുമായി  സുരേഷ്ഗോപി സംസാരിച്ചു. യാത്ര ചെയ്യാനുള്ള താൽക്കാലിക രേഖകൾ ഉടൻ കൈമാറുമെന്നും അക്ഷയെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി കുടുംബം അറിയിച്ചു. വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചതോടെ അക്ഷയ് അമ്മയുമായി ഫോണിൽ സംസാരിച്ചു.

 

നേരത്തെ അക്ഷയിനെ ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. മകനെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അമ്മ സരിത മനോരമ ന്യൂസിനോട് പറഞ്ഞു. അലി ഷിപ്പിംങ് കമ്പനിയുടെ പാം മറീൻ എന്ന കപ്പലിൽ വാച്ച് കീപ്പറായാണ് അക്ഷയ് വിദേശത്തേക്ക് പോയത്.

ENGLISH SUMMARY:

Malayala Manorama Online News reports that a Malayali youth stuck in Iran for three months is finally returning home tomorrow following the urgent intervention of Union Minister Suresh Gopi. The Indian Embassy in Iran facilitated emergency travel documents and restored communication with his family.