പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ 36 മത് ഷോറൂം തൃശൂർ  ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാന പദ്ധതി ഇനി ഇരിങ്ങാലക്കുടയ്ക്കും സ്വന്തം. 

സെന്റ് ജോസഫ്സ് കോളേജിന് എതിർവശമാണ് കല്യാൺ സിൽക്സിന്റെ പുതിയ വലിയ ഷോറും  സ്ഥിതിചെയ്യുന്നത്. മൂന്ന് നിലകളിലായാണ് ഷോറൂം  സജ്ജമാക്കിയിരിക്കുന്നത്. കല്യാൺ സിൽക്സിന്റെ വളർച്ചയിൽ ഇരിങ്ങാലക്കുടയിലെ ജനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും അവർക്കുള്ള സ്നേഹസമ്മാനമാണിതെന്നും  കല്യാൺ സിൽക്സ് ചെയർമാൻ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

വെഡ്ഡിങ് സാരികളുടെ വലിയ ലോകമാണ് ഒന്നാം നില. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, ആർണി തുടങ്ങിയ നെയ്ത്തുകേന്ദ്രങ്ങളിലെ കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്തെടുത്ത ലക്ഷക്കണക്കിന് വിവാഹ സാരികളാണ് ഈ ഫ്ളോറിന്റെ സവിശേഷത. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ, വാർഡ് കൗൺസിലർ ജോസഫ് ചാക്കോ എന്നിവർ വിശിഷ്ടാതിഥികളായി.പുതിയ ഷോറൂമിലെ ആദ്യത്തെ സെയിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ  ടി.എസ്. കല്യാണരാമൻ നിർവഹിച്ചു. 

ENGLISH SUMMARY:

Kalyan Silks has opened its 36th showroom in Irinjalakuda, Thrissur, marking a significant expansion in Kerala. This new, multi-level showroom brings exclusive wedding sarees and exciting Onam offers to the local community.