ഓണക്കാലത്ത്, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ പ്രീമിയം ഗൃഹോപകരണങ്ങളുമായി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ്.വീടുകള്‍ക്കും വാണിജ്യ മേഖലയ്ക്കുമായി ആകര്‍ഷകമായ ഡിസൈനുകളിലുള്ള ഉല്‍പന്നങ്ങളാണ് പുതിയ ശ്രേണിയിലുള്ളത്.എഐ പിന്തുണയോടെ ടര്‍ബിഡിറ്റി സെന്‍സ് ചെയ്യുന്ന വാഷിങ് മെഷീനുകളും ഫില്‍റ്ററുകള്‍ വൃത്തിയാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ ഓര്‍മിപ്പിക്കുന്ന സ്മാര്‍ട്ട് എസികളും കമ്പനി പുറത്തിറക്കി. ഗോദ്റെജിന്‍റെ ഗോള്‍ഡന്‍ ഓണം ഓഫര്‍ 2025 ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10വരെ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള ബമ്പര്‍ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.