മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച ഷോറൂം കാഞ്ഞങ്ങാട് പ്രവർത്തനമാരംഭിച്ചു. നോർത്ത് കോട്ടച്ചേരിയിൽ 9000 സ്ക്വയർഫീറ്റിൽ ഒരുക്കിയ ഷോറൂമിൽ മൈൻ ഡയമണ്ട് എക്സ്പേർട്ട്, കസ്റ്റമർ ലോഞ്ച്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് എംഎൽഎ ഈ.ചന്ദ്രശേഖരൻ നവീകരിച്ച ഷോറൂം ഉദ്ഘാടനവും, ആദ്യ വില്പനയും നിർവഹിച്ചു. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ഗോൾഡ്, അൺകട്ട്, ജെംസ്ടോൺ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30 കിഴിവും, ഡയമണ്ടിന്റെ മൂല്യത്തിൽ 30 ശതമാനം വരെ കിഴിവും വാഗ്ദാനം ചെയ്യുന്നത്. ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് പാർപ്പിട നിർമ്മാണത്തിനുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.