icl-fincorp

TOPICS COVERED

ഗോവയിൽ അഞ്ചു പുതിയ ബ്രാഞ്ചുകളുമായി കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പ്. റീജിയണൽ ഓഫീസിൻ്റെയും, ബ്രാഞ്ചുകളുടെയും ഉദ്ഘാടനം ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വക്കേറ്റ് കെ.ജി അനിൽകുമാർ പനാജിയിൽ നിർവഹിച്ചു. ചടങ്ങിൽ സ്ത്രീകൾക്ക് സൗജന്യ തയ്യൽ മെഷീനുകളും, കുട്ടികൾക്ക് പഠനം സഹായം ഉൾപ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു.  

തൃശ്ശൂരിൽ നിന്ന് വളർന്ന് പന്തലിച്ച് രാജ്യത്താകമാനം 300ന് മുകളിൽ ബ്രാഞ്ചുകളുള്ള ഐസിഎൽ ഫിൻകോർപ്, ഗോവയിൽ അഞ്ചു പുതിയ ബ്രാഞ്ചുകളുമായി പ്രവർത്തനം വിപുലീകരിക്കുകയാണ്. പൻജിമിലെ റീജണൽ ഓഫീസിനും, ബ്രാഞ്ചിനും പുറമേ മർഗാവേ, വാസ്കോ, മപുസ, പോൻണ്ട അവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ പ്രവർത്തിക്കുക. ഒപ്പം ഐസിഎൽ ഫിൻകോർപ്പ് പ്രധാന ലെൻഡിങ് പാർട്ണറായ, നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കൗൺസിൽ കമ്മിറ്റി ഹെൽപ്പ് സെന്ററും പ്രവർത്തനം ആരംഭിക്കും. 

2027 ഓടെ 500 ബ്രാഞ്ചുകളിലേക്ക് വളരുകയാണ് ലക്ഷ്യമെന്നും അനിൽകുമാർ. ചടങ്ങിൽ സ്ത്രീകളിലെ സ്വയം പര്യാപ്ത വളർത്താൻ 25 പേർക്ക് തയ്യൽ മെഷീനും, 100 കുട്ടികൾക്ക്  പഠനസഹായവും, 500 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.

ENGLISH SUMMARY:

Kerala-based financial institution ICL Fincorp expands to Goa with five new branches and a regional office, inaugurated by CMD Adv. K.G. Anilkumar in Panaji. The launch also featured announcements of CSR initiatives, including free sewing machines for women and educational support for children.