ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്‍റഗ്രല്‍ മാനേജ്മെന്‍റ് സ്റ്റഡീസ് 21മത് ബാച്ചിന്‍റെ ഉദ്ഘാടനം കൊച്ചിയില്‍ മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ നിര്‍വഹിച്ചു. മുന്‍ ചീഫ് കസ്റ്റംസ് കമ്മിഷണര്‍ കെ.എന്‍ രാഘവന്‍, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജേക്കബ് തരകന്‍ ചാക്കോ, ജിംസ് സിഇഒ എസ്.എസ് ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. വേള്‍ഡ് അക്കാദമി ഒാഫ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് പ്രസിഡന്‍റും സിഇഒയുമായ ഗ്യാരി ജേക്കബ്സ് വീഡിയോ സന്ദേശം നല്‍കി.