കൂടുതൽ വേദികൾക്കും, കലാവിഷ്ക്കാരങ്ങൾക്കും ഇടമൊരുക്കി കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം. ഫോർ ദി ടൈം ബീയിങ് എന്നതാണ് ഇത്തവണത്തെ പ്രമേയം. നിലവിലുള്ള 9 വേദികൾക്കും, 7 കൊലാറ്ററൽ വേദികൾക്കും പുറമെ 12 വേദികൾ കൂടി അധികമായുണ്ട്.
നിഖിൽ ചോപ്രയാണ് ബിനാലെ ആറാം പതിപ്പിൻ്റെ ക്യൂറേറ്റർ. ഓരോ വേദിയും നഗര ചരിത്രത്തേയും, സംസ്കാരത്തേയും ഓർമിപ്പിക്കുന്നതാണ്. വേദികൾ അവസാന വട്ട ഒരുക്കത്തിലാണ്.