TOPICS COVERED

എന്തിനാണ് വിദ്യാഭ്യാസം? പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകാമെങ്കിലും എല്ലാവരും യോജിക്കുന്ന ഒരു കാര്യം തൊഴില്‍ സാധ്യതയാണ്. നല്ല വിദ്യാഭ്യാസമുണ്ടെങ്കില്‍ നല്ല തൊഴില്‍ കിട്ടും. അപ്പോള്‍ നല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആണെങ്കിലോ? തൊഴില്‍ സാധ്യത വളരെയേറെയാകും. അത്തരമൊരു സ്ഥാപനത്തിലാണ് നമ്മള്‍ ഇപ്പോള്‍. കൊച്ചിയിലെ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ടെക്നിക്കല്‍ എജ്യൂക്കേഷന്‍, മാനേജ്മെന്‍റ് സ്റ്റഡീസ് എന്നീ രണ്ട് മേഖലകളിലാണ് ആദി ഗ്രൂപ്പ് ഫോക്കസ് ചെയ്യുന്നത്. അതില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ ഏറ്റവും മികച്ച ജോലി ലഭ്യമാക്കാന്‍ കഴിയുന്ന കോഴ്സുകളില്‍. ലോകമെങ്ങും വലിയ ഡിമാന്‍ഡുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോജിസ്റ്റിക്സ് തുടങ്ങിയവ ഉദാഹരണം. ഓരോ ഇന്‍ഡസ്ട്രിയിലും ഏതുതരം നൈപുണ്യമാണ് ആവശ്യം എന്ന് തിരിച്ചറിഞ്ഞ്, രൂപപ്പെടുത്തിയ പഠനരീതിയും പാഠ്യപദ്ധതിയുമാണ് ഇവരുടെ യുഎസ്പി.

പഠിച്ചിറങ്ങുന്ന കുട്ടികള്‍ ജോലിക്ക് കയറുമ്പോള്‍ ആത്മവിശ്വാസത്തോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും.  ആദിയില്‍ പഠനം എന്നത് ക്ലാസുകളില്‍ മാത്രം നടക്കുന്ന ഒന്നല്ല. അതൊരു തുടര്‍പ്രക്രിയയാണ്. പ്രാക്ടിക്കലായി ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ അതത് ഇന്‍ഡസ്ട്രിയല്‍ എന്‍വയണ്‍മെന്‍റില്‍ പരിചയിച്ചും പഠിച്ചും മനസിലാക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത.  പഠനവും അതിനുള്ള സൗകര്യങ്ങളും മാത്രം പോരല്ലേ. പഠിച്ചിറങ്ങുമ്പോള്‍ കിട്ടുന്നത് ഡിഗ്രി ആയാലും ഡിപ്ലോമ ആയാലും ഏറ്റവും മികച്ച അംഗീകാരവും അക്രഡിറ്റേഷനും ഉള്ളതായിരിക്കണം. ആദിയിലെ കോഴ്സുകള്‍ക്ക് അതുണ്ട്. വ്യത്യസ്തത അതാണ് ആദി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മുഖമുദ്ര. കരിക്കുലം ആയാലും പഠനരീതിയിലായാലും സൗകര്യങ്ങളിലായാലും ഏറ്റവും വ്യത്യസ്തമായ, ഏറ്റവും മികവുറ്റത് തന്നെ ഉറപ്പാക്കുന്നു. അങ്ങനെയാണ് രാജ്യത്തെ തന്നെ എണ്ണപ്പെട്ട ടെക്നിക്കല്‍, മാനേജ്മെന്‍റ് പരിശീലനകേന്ദ്രമായി അത് മാറിയത്. മികച്ച ജോലിയാണ് ലക്ഷ്യമെങ്കില്‍ അതിനുള്ള മികച്ച വഴിതന്നെയാണ് ഈ സ്ഥാപനം തുറക്കുന്നത്

ENGLISH SUMMARY:

Aadi Group of Institutions in Kochi focuses on job-oriented education in technical and management studies. With courses in high-demand sectors like oil & gas and logistics, their industry-driven curriculum and practical training aim to produce confident, skilled graduates ready for the workforce. The institute emphasizes accredited programs and unique learning experiences, positioning itself as a premier technical and management training center in India.