'സീസൺ ഓഫ് സ്പാർക്കിൾ' എന്ന പേരിൽ വജ്രാഭരണങ്ങൾക്കായി പ്രത്യേകം ആഘോഷമൊരുക്കി ഭീമ ജുവൽസ്. വജ്രാഭരണങ്ങളുടെ കാലാതീതമായ മനോഹാരിത ആഘോഷമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ജൂലായ് 27 വരെയുള്ള ഫെസ്റ്റില്‍ സോളിറ്റയേഴ്സ് ആഭരണങ്ങളുടെ ട്രെൻഡി കലക്‌ഷന്‍സ് ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാം. ഡയമണ്ട് കാരറ്റ് വാല്യുവിന് 30 ശതമാനവും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് ഫ്ലാറ്റ് 30 ശതമാനവും, സോളിറ്റയേഴ്സിന് ഓരോ കാരറ്റിനും 10 ശതമാനം വരെ കിഴിവും ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കും. ആഭരണം വാങ്ങുന്നവര്‍ക്കായി നടത്തുന്ന നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് ഡയമണ്ട് പെൻഡന്റുകളോ സ്വർണ്ണനാണയങ്ങളോ സമ്മാനമായി ലഭിക്കും.