മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 400–ാമത് ഷോറും യു.പി നോയിഡ സെക്ടര്‍ 18ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ 60 ഷോറൂമുകളും ആഭരണ നിര്‍മാണ യൂണിറ്റുകളും തുടങ്ങുന്നതിനായി 5,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്ന് എം.പി.അഹമ്മദ് പറഞ്ഞു. നിലവില്‍ 13 രാജ്യങ്ങളിലായി 63,000 കോടി രൂപയുടെ വിറ്റുവരവാണ് ജ്വല്ലറിക്കുള്ളത്. 15 രാജ്യങ്ങളിലായി വിറ്റുവരവ് 78,000 കോടി രൂപയായി വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ENGLISH SUMMARY:
Malabar Gold & Diamonds has launched its 400th showroom at Sector 18 in Noida, inaugurated by Chairman M.P. Ahammed. The company plans to invest over ₹5,000 crore for 60 new showrooms and manufacturing units. Currently generating ₹63,000 crore in revenue from 13 countries, the target is to expand to ₹78,000 crore across 15 countries.