ലോകത്തിലെ ഏറ്റവും വലിയ റെസ്പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിപുലീകരിച്ച ഷോറൂം തിരുവല്ലയില്‍ പ്രവർത്തനം തുടങ്ങി. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. 5000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഷോറൂമിൽ ഇന്ത്യൻ പാരമ്പര്യവും സൗന്ദര്യ സങ്കൽപ്പങ്ങളും സാക്ഷാത്കരിക്കുന്ന വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യു ടി തോമസ് എംഎൽഎ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഓർത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ ബർണബാസ്, തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പങ്കെടുത്തു.