malabar-gold

TOPICS COVERED

തെരുവില്‍ കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മലബാര്‍ ഗ്രൂപ്പ് നടത്തിവരുന്ന മൈക്രോ ലേണിങ് സെന്‍ററുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 1,500ല്‍ അധികം MLCകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ വിപുലീകരണത്തിന്‍റെ ഭാഗമായുള്ള പരിശീലന ക്യാമ്പ് മലബാര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് നടന്നു

പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് നടപ്പിലാക്കുന്ന ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുടെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളില്‍ മൈക്രോ ലേണിങ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. 64000 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും ഉറപ്പാക്കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യമാണ് മലബാര്‍ ഗ്രൂപ്പ് നടപ്പിലാക്കുന്നത്.  ലാഭത്തിന്‍റെ ഒരു  പങ്ക് ഇത്തരം സമൂഹ്യക്ഷേമ  പദ്ധതികള്‍ക്കായി അതത് പ്രദേശങ്ങളില്‍ തന്നെ  വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്ന്  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു 

മൈക്രോ ലേണിങ്ങ് സെന്‍ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന കോര്‍ഡിനേറ്റര്‍മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി കുറ്റിക്കാട്ടൂരിലെ മലബാര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് ആരംഭിച്ചു.  സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ക്യാമ്പില്‍ പങ്കെടുക്കും. എം .എല്‍.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ലക്ഷ്യമിടുന്നത് 

ENGLISH SUMMARY:

Malabar Group is expanding its Micro Learning Centers for the rehabilitation and education of street children. These centers aim to bring underprivileged children into the mainstream of society by ensuring their welfare and education through hunger free world project.