malabar-gold

TOPICS COVERED

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുത്തന്‍ ഷോറും മലേഷ്യ ക്വാലാലംപുരിലെ ബംഗ്സറില്‍  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായായിരുന്നു ഉദ്ഘാടനം. സെലാംഗോര്‍ രാജകുടുംബാംഗം യാങ് മുലിയ തങ്കു ദത്തോ, ഡോ. ഹിഷാമുദ്ദീന്‍ സൈസി, നിക്ഷേപ വ്യാപര വ്യവസായ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ദത്തോ ബഹ്‌രിയ എന്നിവര്‍ ചേര്‍ന്ന് ഷോറൂം തുറന്നുനല്‍കി. ഉപഭോക്താക്കളുടെ ജ്വല്ലറി ഷോപ്പിങ് അനുഭവം മികച്ചതാക്കുകയെന്നതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ എം. പി അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മലേഷ്യയിലെ ഒന്‍പതാമത്തെ ഷോറൂമാണിത്. 

ENGLISH SUMMARY:

Malabar Gold and Diamonds expands its presence with a new showroom in Kuala Lumpur, Malaysia. This marks the ninth showroom in Malaysia, aiming to enhance the jewellery shopping experience for customers.