ഡല്‍ഹിയില്‍ വിശാലമായ പുതിയ ഷോറൂം തുറന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സ്. പിതാംപുരയിലെ ഷോറൂം ബോളിവുഡ് താരം അനിൽ കപൂർ ഉദ്ഘാടനം ചെയ്തു. ദീപാവലിയോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ആഭരണ ശ്രേണിയാണ് മലബാര്‍ ഒരുക്കിയിരിക്കുന്നത്.
പിതാംപുരയിലെ വൈശാലി എൻക്ലേവിലാണ് മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്‍റെ പുതിയ ഷോറൂം. ബ്രാൻഡ് അംബാസഡര്‍ അനിൽ കപൂർ ഉദ്ഘാടനം നിര്‍വഹിച്ചു.
നേരത്തെ പിതാംപുര എൻഎസ്‌പിയിലുണ്ടായിരുന്ന ഷോറുമാണ് വൈശാലി എൻക്ലേവിലെ 9,500 ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ കെട്ടിടത്തിലേക്ക് മാറ്റിയത്. വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ ശ്രേണി ലോകോത്തര ഷോപ്പിങ് അനുഭവം നല്‍കുമെന്നാണ് മലബാറിന്‍റെ വാഗ്ദാനം. ഡൽഹിയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്ന മലബാര്‍ ഗോൾഡ് & ഡയമണ്ട്‌സിന്‍റെ എന്‍.സി.ആറിലെ പതിനാറാമത്തെ ഷോറൂമാണിത്. പിതാംപുര ഷോറൂമില്‍ വിശാലമായ ഇന്റീരിയറുകളും മെച്ചപ്പെട്ട പാർക്കിങ് സൗകര്യങ്ങളുമുണ്ട്.