ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ എന്‍ട്രിയുടെ റാങ്ക് ഹോള്‍ഡേഴ്സ് മീറ്റ് അപ്പ് 5.0 സംഘടിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള എന്‍ട്രിയുടെ നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ പരിപാടിയുടെ ഭാഗമായി. ചടങ്ങില്‍ ബാങ്കിങ്, വിവിധ സര്‍ക്കാര്‍ മത്സര പരീക്ഷകള്‍ തുടങ്ങിയവയില്‍ ഉന്നത വിജയം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.