കൊച്ചിയില്‍ ഒരു ആലപ്പുഴ കൂട്ടായ്മ. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ചാണ് കൊച്ചിയില്‍ താമസമാക്കിയ ആലപ്പുഴക്കാരുടെ ഒത്തുചേരല്‍ നടന്നത്. ‘ആലപ്പുഴക്കാര്‍ ഇന്‍ കൊച്ചി’എന്നുതന്നെ കൂട്ടായ്മയ്ക്ക് പേരും നല്‍കി. ഭീമ ജ്വല്ലറി ഉടമ ബിന്ദു മാധവ്, സംവിധായകൻ സിബി മലയിൽ തുടങ്ങി നിരവധി ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. അടുത്ത യോഗം കുടുംബസംഗമമായി നടത്താനാണ് സംഘാടകരുടെ ആലോചന. ആലപ്പുഴയിൽ ചില സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താനും ഉദ്ദേശിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.