201 വിദ്യാര്‍ഥികള്‍ക്കാണ് ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.സി.ജെ റോയ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.
കേരളത്തിലും കര്‍ണാടകയില്‍ നിന്നുമുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കിയത്. ഇതൊരു കോര്‍പറേറ്റ് ധനകാര്യ പദ്ധതിയല്ലെന്നും കുടുംബത്തിന്റെ ഫണ്ടില്‍ നിന്നെടുത്ത തുകയാണ് സ്കോളര്‍ഷിപ്പായി നല്‍കിയതെന്നും ഡോ. സി.ജെ റോയ് പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം 300 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനും പദ്ധതിയുണ്ട്.