ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് സി.ജെ. റോയ് ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം. മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കോൺഫിഡൻസ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയ ശേഷം സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും.
പരിശോധനയുടെ പേരില്‍ തര്‍ക്കമോ സമ്മര്‍ദമോ ഉണ്ടായില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. ഇടപെട്ടത് സൗഹാര്‍ദപരമായാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റോയിയുടെ കമ്പനി രംഗത്തുവന്നു. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും കമ്പനി ലീഗല്‍ അഡ്വൈസര്‍ പ്രകാശ് ആരോപിച്ചു. റോയ് സ്വയം വെടിയുതിര്‍ത്ത കാര്യം മൂന്നേകാലോടെയാണ് അറിഞ്ഞതെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മിഷണര്‍. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥര്‍ മൂന്നുദിവസമായി പരിശോധന നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ തേടുമെന്നും കമ്മിഷണര്‍ പറഞ്ഞു.
3.15നാണ് റോയിയുടെ മരണപ്പെടുന്നത്. സി.ജെ.റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ബെംഗളുരുവിൽ സംഭവിച്ചതിനാൽ സംസ്ഥാനം പ്രത്യക അന്വേഷണം നടത്തും. ആദായ നികുതി വകുപ്പിന്റെ നടപടിയിൽ നേരെത്തെ തന്നെ പരാതിയുണ്ടെന്നും എല്ലാവർക്കു നല്ല അഭിപ്രായം ഉള്ള വ്യവസായി ആണ് റോയി എന്നും ഡി.കെ ശിവകുമാർ പറഞ്ഞു.