കോൺഫിഡൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സിജെ റോയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ബംഗ്ലൂരുവിൽ നിന്ന് പുറത്തു വരുന്നത് ബംഗ്ലൂരു അശോക് നഗർ ഓഫീസിന്റെ അടുത്ത് വെച്ച് സ്വയം വെടിയുതിർത്ത ആണ് മരണം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ ബംഗ്ലൂരു കേരളം ദുബായ് എന്നിവിടങ്ങളിലൊക്കെ പാർപ്പിടങ്ങള്‍ ഹോട്ടലുകൾ ഹോസ്പിറ്റലുകൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് കൊച്ചി സ്വദേശിയായ റോയ് റോയുടെ മരണമാണ് ഈ മണിക്കൂറിൽ ബംഗ്ലൂരുവിൽ നിന്ന് പുറത്തു വരുന്നത് അന്വേഷണങ്ങൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്താണ് ഈ മരണത്തിലേക്ക് നയിച്ചത് എന്നതാണ് പ്രധാനമായ ചോദ്യങ്ങൾ ഉയരുന്നത്. ഐടി റെയ്ഡിനിടെയാണ് ഈ ഒരു ആത്മഹത്യ ഉണ്ടാകുന്നത്. സ്വയം റിവോൾവർ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു മരിക്കുകയായിരുന്നു. ആശുപത്രി എത്തിക്കുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചു എന്നൊക്കെയാണ്. ഐടി ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു ഇന്ന്.  ഇതിനായി മുറിയിലേക്ക് പോയി സ്വയം നെഞ്ചിൽ വെടിവെക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അറസ്റ്റ് ഭീഷണി ഉണ്ടായെന്ന് ജീവനക്കാരുടെ മൊഴി പുറത്തു വരുന്നുണ്ട്. സിജെ റോയിക്കെതിരെ ആധായ നികുതി വകുപ്പ് അന്വേഷണം ഒന്നര മാസമായി തുടങ്ങിയിട്ട് നാല് പ്രമുഖ ബിൽഡേഴ്സിൽ എതിരെയുള്ള നടപടികളാണ് ഈ ദിവസങ്ങളിലൊക്കെ ഐടി തുടങ്ങിയിരുന്നത്.

ആധായ നികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. അത് സംബന്ധിച്ചുള്ള പരിശോധനകളാണ് ഇന്നും ഉണ്ടായിരുന്നത്. ഇന്ന് മൂന്നു മണിക്ക് ശേഷമാണ് ഈ കോർപ്പറേറ്റ് ഓഫീസിലേക്ക് റോയി എത്തുന്നത്. അതിനു ശേഷം രേഖകൾ എടുക്കാൻ വേണ്ടി ക്യാബിനുള്ളിലേക്ക് പോകുന്നു. കയ്യിൽ സ്വയരക്ഷയ്ക്ക് വേണ്ടി സൂക്ഷിച്ചിരിക്കുന്ന റിവോൾവർ ഉപയോഗിച്ചുകൊണ്ട് വെടിവെച്ച് മരിച്ചു വീഴുന്നു. ജീവനക്കാർ വെടിവെച്ച് കേട്ട് ക്യാബിനുള്ളിലേക്ക് ഓടി എത്തുമ്പോൾ നിലത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന റോയിയെ കാണുന്നു.

ആശുപത്രിയിലേക്ക് മാറ്റുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. അപ്പോഴും ആദായ നികുതി വകുപ്പിന്റെ റേഡുകൾ, പരിശോധനകൾ അവിടെ തുടരുന്നുണ്ടായിരുന്നു. ഈ ഒരു സംഭവത്തിനു ശേഷവും ബന്ധുക്കളുടെ ആരോപണങ്ങൾ വീണ്ടും പരിശോധനകൾ നടത്തി എന്നത് ഗൗരവമായ ഒരു ആരോപണമായി ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്. മാനസിക പീഡനം നേരിട്ടിരുന്നു. ഒരു പക്ഷേ ഒരു അറസ്റ്റിലേക്ക് നീങ്ങുന്ന രീതിയിലുള്ള സൂചനകളൊക്കെ റോയിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. അതിനെ തുടർന്ന് ഉണ്ടായ മാനസിക സംഘർഷത്തിലാണ് ഈ രീതിയിലുള്ള ഒരു ആത്മഹത്യയിലേക്ക് നയിച്ചത് എന്ന പ്രാഥമികമായ വിവരം ബന്ധുക്കളിൽ നിന്നും പോലീസിൽ നിന്നും ജീവനക്കാരിൽ നിന്നും ഇപ്പോൾ ലഭിക്കുന്നുണ്ട്.

ENGLISH SUMMARY:

Confidence Group founder CG Roy committed suicide during an Income Tax raid in Bangalore. This shocking incident occurred after he reportedly shot himself in his office, leading to immediate death.