വേനലവധിക്കാലം ആഘോഷമാക്കാൻ ലുലുവിന്‍റെ 'സമ്മർ വിത്ത് ലുലു' ക്യാമ്പയിന് യുഎഇയിൽ തുടക്കമായി. ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ക്യാമ്പയിൻ ലോഞ്ച് ചെയ്തു. ഗ്രോസറി, ഫാഷൻ, ഇലക്ട്രോണിക്സ്, ട്രാവൽ ആക്സസറീസ് എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങൾക്ക് വൻ ഓഫറുകളാണുള്ളത്. നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കായി 'ഹോളിഡേ സേവ്ഴ്സ്', ട്രാവൽ ഫെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പുകളും ക്യാമ്പയിന്‍റെ ഭാഗമാണ്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങൾക്ക് 20 ലക്ഷം ദിർഹത്തിന്‍റെ ഡയമണ്ട് സമ്മാനങ്ങളും കാത്തിരിക്കുന്നു. ജൂലൈ 31 വരെയാണ് 'സമ്മർ വിത്ത് ലുലു'