യുഎഇയുടെ അൻപത്തിനാലാമത് ദേശീയ ദിനത്തിന് സംഗീതത്തിലൂടെ ആദരം അർപ്പിച്ച്, സംഗീത മാന്ത്രികൻ എ.ആർ. റഹ്‌മാൻ. ബുർജീൽ ഹോൾഡിങ്‌സ് ആശയം നൽകി റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച 'ജമാൽ' എന്ന ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ നിറഞ്ഞ സദസ്സിനു മുന്നിലാണ് അവതരിപ്പിച്ചത്.
ഐക്യം, സഹവർത്തിത്വം, മാനവികത എന്നീ മൂല്യങ്ങളെ വാഴ്ത്തിയ സംഗീത ആൽബം രാജ്യത്തിന്റെ ഭൂതകാലം, വർത്തമാനം, ഭാവികാലം എന്നിവയിലൂടെയാണ് യാത്ര ചെയുന്നത്.യു എ ഇ എന്ന മഹത്തായ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ ആർ റഹ്മാൻ പറഞ്ഞു
സംഗീത ചക്രവര്‍ത്തിക്ക് ആദരമർപ്പിച് 'ജയ് ഹോ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വെടിക്കെട്ടും കാണികള്‍ക്ക് വേറിട്ട അനുഭവമായി. ജമാലിന്‍റെ ലോക പ്രീമിയറില്‍ റഹ്‌മാനോടൊപ്പം ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബോര്‍ഡ് മെമ്പര്‍ ഒമ്രാന്‍ അല്‍ ഖൂരി എന്നിവരും പങ്കെടുത്തു.എ ആര്‍ റഹ്‌മാന്റെ മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്‌മാന്‍ നയിക്കുന്ന റൂഹ്-ഇ-നൂര്‍ ബാന്‍ഡിന്റെ അവതരണവും, ലെബനീസ് അമേരിക്കന്‍ സംഗീതജ്ഞ മെയ്‌സ കാരയുടെ പാട്ടുകളും, പിയാനോ-കഥക് ഫ്യൂഷന്‍ അവതരണവും ആഘോഷ രാവിന് മിഴിവേകി.