പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡ് പശ്ചിമ ബംഗാളിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യ ബ്രാഞ്ച് കൊൽക്കത്ത ചിനാർ പാർക്കിൽ ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും എം.ഡിയുമായ അഡ്വ. കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അപരാജിത ഓഡി, ഐ.സി.എൽ ഫിൻകോർപ്പ് സി.ഇ.ഒ ഉമ അനിൽകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്ത്, ഡയറക്ടർ ഇ.കെ. ഹരികുമാർ എന്നിവർ പങ്കെടുത്തു. ബംഗാളിൽ ആകെ 50 ബ്രാഞ്ചുകൾ ഈ സാമ്പത്തിക വർഷത്തിൽ തുറക്കാനാണ് ഐ.സി.എൽ ഫിൻകോർപ്പ് ലക്ഷ്യമിടുന്നതെന്ന് അഡ്വ.കെ.ജി. അനിൽ കുമാർ പറഞ്ഞു. ഇതിൽ 10 ബ്രാഞ്ചുകൾ കൊൽക്കത്ത നഗരത്തിലായിരിക്കും. ബീഹാർ, രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങിലും ദില്ലിയിലും ഐ.സി.എൽ ഫിൻകോർപ്പ് ബ്രാഞ്ചുകൾ ഉടന്‍ പ്രവർത്തനം ആരംഭിക്കും.